ബോധ് ഗയ സ്‌ഫോടന പരമ്പര: അഞ്ച് സിമി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

ബോധ് ഗയ സ്‌ഫോടന പരമ്പര: അഞ്ച് സിമി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

013ലെ ബോധ് ഗയ സ്‌ഫോടന പരമ്പര കേസിലെ സിമി പ്രവര്‍ത്തകരായ   പ്രതികളെ ജീവപര്യന്തം തടവിന് പറ്റ്‌ന എന്‍ഐഎ കോടതി ശിക്ഷിച്ചു

പറ്റ്‌ന: 2013ലെ ബോധ് ഗയ സ്‌ഫോടന പരമ്പര കേസിലെ സിമി പ്രവര്‍ത്തകരായ   പ്രതികളെ ജീവപര്യന്തം തടവിന് പറ്റ്‌ന എന്‍ഐഎ കോടതി ശിക്ഷിച്ചു. ഉമര്‍ സിദ്ദിഖി,അസറുദ്ദീന്‍ ഖുറേഷി, അലം എന്നറിയപ്പെടുന്ന ഇംതിയാസ് അന്‍സാരി, ബ്ലാക് ബ്യൂട്ടി എന്നറിയപ്പെടുന്ന ഹൈദര്‍ അലി, മുജീബുള്ള അന്‍സാരി എന്നിവരെയാണ് ശിക്ഷിച്ചത്.  പതിനെട്ട് വയസ്സ് തികയാത്ത ആറാമന്റെ വിചാര ജുവനൈല്‍ കോടതിയില്‍ നടന്നുവരികയാണ്. 2013 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ ആക്രമണം നടന്നത്.

വിചരണക്കാലയളവില്‍ 90 ദൃക്‌സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 2013 ഒക്ടബോര്‍ 27ന്  നരേന്ദ്ര മോദിയുടെ രെഞ്ഞെടുപ്പ് റാലിക്കിടയില്‍ നടന്ന ഗാന്ധി മൈതാന്‍ സ്‌ഫോടന പരമ്പരയിലും ഇവര്‍ പ്രതികളാണ്. 

ബോധ് ഗയ മഹാബോധി ബുദ്ധക്ഷേത്രത്തില്‍ 2013 ജൂലൈ ഏഴിനായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തില്‍ അഞ്ചു ബുദ്ധസന്യാസിമാര്‍ക്കു പരുക്കേറ്റിരുന്നു. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്മനത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com