കൈരാന മോഡല്‍ മധ്യപ്രദേശിലും; ബിജെപിയെ പുറത്താക്കാന്‍ വിശാലസഖ്യ നീക്കവുമായി കോണ്‍ഗ്രസ്

കൈരാന മോഡല്‍ മധ്യപ്രദേശിലും; ബിജെപിയെ പുറത്താക്കാന്‍ വിശാലസഖ്യ നീക്കവുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: ബിജെപിക്കെതിരെ കര്‍ണാടകയിലും കൈരാനയിലും പയറ്റി തെളിഞ്ഞ അടവ് മധ്യപ്രദേശിലും പ്രയോഗിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ബിഎസ്പിയും എസ്പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് മുന്നേ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞിരിക്കുയാണ്. 

കര്‍ണാടകയില്‍ ബിജെപിയെ ഒഴിവാക്കാന്‍ ജെഡിഎസുമായി കൂട്ടുചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാതിരുന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകം കളിക്ക് വഴിയൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കിയത് വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് തെരഞ്ഞെടുപ്പിന് മുമ്പേ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 

എട്ടുശതമാനം വോട്ട് വിഹിതവും നിലവില്‍ നാല് എംഎല്‍എമാരുമുള്ള ബിഎസ്പിയെ കൂട്ടുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ പ്രധാന ശ്രമം. എഐസിസിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് സഖ്യസാധ്യത നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 

ശിവരാജ് സിങ് ചൗഹാന്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. കര്‍ഷക സമരങ്ങളും ദലിത് സമരങ്ങളും ശക്തമായി രംഗത്തുണ്ട്. ഇത് മുതലെടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com