'പുഷ് അപ് എടുത്ത് നെഞ്ചളവ് 56 ഇഞ്ചാക്കൂ, എങ്കിലേ എന്‍ഡിഎയുടെ വികസന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകൂ'; ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ബിപ്ലബ്

എല്ലാ യുവാക്കളും പുഷ് അപ് എടുത്തക്കണമെന്നും ഇതിലൂടെ യുവാക്കളും സംസ്ഥാനവും ആരോഗ്യമുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു
'പുഷ് അപ് എടുത്ത് നെഞ്ചളവ് 56 ഇഞ്ചാക്കൂ, എങ്കിലേ എന്‍ഡിഎയുടെ വികസന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകൂ'; ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ബിപ്ലബ്

പുഷ് അപ്പ് അടിച്ച് യുവാക്കള്‍ 56 ഇഞ്ച് നെഞ്ചളവ് നേടിയാല്‍ എല്ലാവര്‍ക്കും വികസനം എന്ന എന്‍ഡിഎ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകുമെന്ന് വിവാദങ്ങളുടെ തോഴന്‍ തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്ത് വൈറലായിക്കൊണ്ടിരിക്കുന്ന ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്തുകൊണ്ടായിരുന്നു ബിപ്ലബിന്റെ അഭിപ്രായപ്രകടനം. ചലഞ്ച് ഏറ്റെടുക്കാന്‍ അദ്ദേഹം സംസ്ഥാനത്തെ എല്ലാ യുവാക്കളെ ക്ഷണിച്ചു. 

എല്ലാ യുവാക്കളും പുഷ് അപ് എടുത്തക്കണമെന്നും ഇതിലൂടെ യുവാക്കളും സംസ്ഥാനവും ആരോഗ്യമുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു. കാലക്രമേണ യുവാക്കളുടെ നെഞ്ചളവ് 56 ഇഞ്ചായി ഉയരുമെന്നും ഇതിലൂടെ എന്‍ഡിഎ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ ദിവസവും 20 പുഷ് അപ് ചെയ്യാറുണ്ട്. വേണമെങ്കില്‍ അതില്‍ കൂടുതല്‍ എടുക്കും. സംസ്ഥാനത്തെ കായിക വികസനത്തിനായി കേന്ദ്രം കൂടുതല്‍ തുക അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡാണ് ഫിറ്റ്‌നസ് ചലഞ്ച് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് രാജ്യത്തെ ചലച്ചിത്ര കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com