മധ്യപ്രദേശിലെ വോട്ടർ പട്ടികയിലെ ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു

മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ബി​ജെ​പി ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യു​ള്ള കോൺ​ഗ്രസിന്റെ പരാതിയിൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
മധ്യപ്രദേശിലെ വോട്ടർ പട്ടികയിലെ ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ബി​ജെ​പി ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യു​ള്ള കോൺ​ഗ്രസിന്റെ പരാതിയിൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് 60 ല​ക്ഷ​ത്തോ​ളം വ്യാ​ജ വോ​ട്ട​ർ​മാ​രാ​ണെ​ന്നു​ള്ള കോ​ൺ‌​ഗ്ര​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​ർ​വെ​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ്, മു​തി​ർ​ന്ന നേ​താ​വ് ജ്യോ​തി​രാ​ധി​ത്യ സി​ന്ധ്യ, മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌​വി​ജ​യ് സിം​ഗ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ത്തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​സം​ഖ്യ വ​ർ​ധി​ച്ച​ത് 24 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​വ​ട്ടെ 40 ശ​ത​മാ​ന​വും. ഇ​ത് ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​താ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​നോ​ട് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ര​ണ്ട് വോ​ട്ട​ർ ഐ​ഡി കാ​ർ​ഡാ​ണ് ഉ​ള്ള​ത്. ഒ​ന്ന് യു​പി​യി​ലും മ​റ്റൊ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലും. ബി​ജെ​പി ഇ​തി​നെ​തി​രെ പ​രാ​തി​ക​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കാ​ര​ണം അ​വ​രാ​ണ് ഇ​ത് ഉ​ണ്ടാ​ക്കി​യ​ത്. അ​തു​കൊ​ണ്ടാ​ണ് പ​രാ​തി​യി​ല്ലാ​ത്ത​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com