സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വൈകി വന്നു: ഹാളില്‍ പ്രവേശനം നിഷേധിച്ച ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

തനിക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വരുണ്‍ ആത്മഹത്യാക്കുറിപ്പിലെഴുതിയിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വൈകി വന്നു: ഹാളില്‍ പ്രവേശനം നിഷേധിച്ച ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ഹാളില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. 22കാരനായ വരുണ്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതാന്‍ വൈകിയെത്തിയതിനാലാണ് യുവാവിന് അധികൃതര്‍ അവസരം നിഷേധിച്ചത്. ഇതേ തുടര്‍ന്ന് മനോവിഷമത്തിലായ വരുണ്‍ വാടക വീട്ടില്‍ വെച്ച് ജീവനൊടുക്കുകയായിരുന്നു. 

ഇന്നലെ വൈകുന്നരം വരുണിനെ തിരക്കി വാടക വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് പ്രവേശിക്കുമ്പോഴാണ് വരുണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു.

വരുണിന്റെ കൈവശമുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്  പൊലീസ് കണ്ടെടുത്തു. തനിക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വരുണ്‍ ആത്മഹത്യാക്കുറിപ്പിലെഴുതിയിരുന്നു. നിയമങ്ങള്‍ ആവശ്യമാണ്. പക്ഷേ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി അതില്‍ ഇളവ് അനുവദിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ വരുണ്‍ എഴുതിയിരുന്നു. പഹര്‍ഗഞ്ജ് പ്രദേശത്ത് സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു വരുണിന്റെ പരീക്ഷാ കേന്ദ്രം.

കര്‍ണാടക സ്വദേശിയായ വരുണ്‍ ഒരു വര്‍ഷമായി ഡല്‍ഹിയിലെ പഴയ രജീന്ദര്‍ നഗറില്‍ താമസിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഡല്‍ഹിയില്‍ താമസിക്കുന്ന വരുണിന്റെ സഹോദരിക്ക് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com