കുമാരസ്വാമി മന്ത്രിസഭ നാളെ വികസിപ്പിക്കും; രണ്ട് മലയാളികള്‍ ഇടം പിടിച്ചേക്കും

കര്‍ണാടക മന്ത്രിസഭ നാളെ വികസിപ്പിക്കും. ഒന്നാം ഘട്ട വികസനത്തില്‍ 9 ജെഡിഎസ് അംഗങ്ങള്‍ മന്ത്രിസഭയിലെത്തും - കോണ്‍ഗ്രസ് മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും 
കുമാരസ്വാമി മന്ത്രിസഭ നാളെ വികസിപ്പിക്കും; രണ്ട് മലയാളികള്‍ ഇടം പിടിച്ചേക്കും

ബംഗളൂരു: കര്‍ണാടക മന്ത്രിസഭ നാളെ വികസിപ്പിക്കും. ഒന്നാം ഘട്ട വികസനത്തില്‍ 9 ജെഡിഎസ് അംഗങ്ങള്‍ മന്ത്രിസഭയിലെത്തുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. മന്ത്രി സഭാ വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് പിന്നാലെ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 

കോണ്‍ഗ്രസിന് 22 ജെഡിഎസിന് പതിമൂന്നും മന്ത്രിപദവി ലഭിക്കും. ആഭ്യന്തരം കോണ്‍ഗ്രസും ധനകാര്യം ജെഡിയുവിനും നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ജലവകുപ്പ്, ആരോഗ്യം, കൃഷി, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കോണ്‍ഗ്രസിനായിരിക്കും. എക്‌സൈസ്, പിഡബ്ല്യുഡി, വിദ്യാഭ്യാസം, ടൂറിസം ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ജെഡിഎസിന് നല്‍കും.

മന്ത്രിസ്ഥാനം പങ്കുവെക്കുന്നകാര്യത്തില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നില്ലെങ്കിലും രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിന്റെ പൂര്‍ണചുമതല പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയ്ക്കായിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.മന്ത്രിസഭയുടെ ഭാവി സംബന്ധിച്ച തീരുമാനവും അദ്ദേഹത്തിനായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മന്ത്രിസഭയ്ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. മലയാളികളായ യു ടി ഖാദര്‍, കെ ജെ ജോര്‍ജ് എന്നിവരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. രണ്ടു തവണയില്‍ കൂടുതല്‍ മന്ത്രിമാരായവരെ മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഒരു തവണയെങ്കിലും മന്ത്രിയായവരെ മന്ത്രിസഭാ വികസനത്തിന്റെ ആദ്യഘട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്താനും സാധ്യതയുണ്ട്. മുതിര്‍ന്ന എം.എല്‍.എ.മാരായ ആര്‍.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീല്‍, ഡി.കെ. ശിവകുമാര്‍,  റോഷന്‍ ബെയ്ഗ്, ഷാമന്നൂര്‍ ശിവശങ്കരപ്പ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ആദ്യഘട്ടത്തില്‍ മന്ത്രിസഭയിലെത്തും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com