ത്രിപുരയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

പ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.
ത്രിപുരയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി - ഐപിഎഫ്ടി ആക്രമം തുടരുന്നു. അക്രമത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. സിപിഎം പ്രവര്‍ത്തകന്‍ പ്രദീപ് ദേബ്ബര്‍മയെ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. പ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.

ആദിവാസി യുവജന സംഘടനയിലെ സജീവസാന്നിധ്യമായ പ്രദീപ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി പ്രചരണ രംഗത്തുണ്ടായിരുന്നു. ഐപിഎഫ്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളിലെ പ്രദീപിന്റെ പ്രവര്‍ത്തനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിപിഎം ആരോപണം.

ജൂണ്‍ രണ്ടിന് ഐപിഎഫ്ടി ക്രിമിനലുകള്‍ പ്രദീപിനെ പൊതുസ്ഥലത്തുനിന്ന് പരസ്യമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ് മൃതദേഹം കണ്ടെടുത്തത്. പാര്‍ട്ടിി പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രദീപിന്റെ വീട് സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com