ഭരണഘടന അപകടത്തില്‍: തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ വിശ്വാസികളോട് ഗോവ ആര്‍ച്ച് ബിഷപ്

രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്നും ഏകസംസ്‌കാരവാദം ഉയര്‍ന്നുവരുന്നത് ചെറുക്കണമെന്നും വിശ്വാസികള്‍ക്ക് ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ് നേരി ഫെറാവോയുടെ ഇടയലേഖനം
ഭരണഘടന അപകടത്തില്‍: തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ വിശ്വാസികളോട് ഗോവ ആര്‍ച്ച് ബിഷപ്

പനാജി: രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്നും ഏകസംസ്‌കാരവാദം ഉയര്‍ന്നുവരുന്നത് ചെറുക്കണമെന്നും വിശ്വാസികള്‍ക്ക് ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ് നേരി ഫെറാവോയുടെ ഇടയലേഖനം. 2019ലെ തെരഞ്ഞെടുപ്പില്‍ സുപ്രധാന പങ്ക് വഹിക്കാനും കത്തോലിക്ക വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഞായറാഴ്ച പുറത്തിറക്കിയ വാര്‍ഷിക ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

വിശ്വാസികള്‍ രാഷ്ട്രീയരംഗത്ത് സജീവ പങ്ക് വഹിക്കുന്നതിന് ഉചിതമായ സമയമാണ് ഇതെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ പറയുന്നു. അവരവരുടെ മനസാക്ഷിക്ക് നിരക്കുന്ന രാഷ്ട്രീയത്തെ പിന്തുടരാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. 

നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഭക്ഷണം, വസ്ത്രം തുടങ്ങി പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍പ്പോലും ഏകസംസ്‌കാരവാദം വളര്‍ന്നുവരികയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യക്കാര്‍ അപകടത്തിലാണെന്നും തെരഞ്ഞെടുപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമുള്ള ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കോട്ടോയുടെ ഇടയലേഖനം വിവാദമായതിന് പിന്നാലെയാണ് ഗോവന്‍ ആര്‍ച്ച് ബിഷപിന്റെ കത്തും വന്നിരിക്കുന്നത്. രാജ്യത്ത് ക്രിസതീയ സഭകള്‍ ബിജെപി സര്‍ക്കാരിന് എതിരാകുന്നു എന്ന സൂചനകളാണ് ഇത് തരുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ആര്ഡച് ബിഷപിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സംഘപരിവാര്‍, ബിജെപിഭാഗത്ത് നിന്നുമുണ്ടായത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിഷപിന് എതിരായി രംഗത്ത് വന്നിരുന്നു. ജനസംഖ്യയില്‍ 25 ശതമാനം ക്രിസ്തുമത വിശ്വാസികളുള്ള ഗോവയില്‍ ആര്‍ച്ച് ബിഷപിന്റെ ന്‌ലപാടിനോട് ബിജെപി എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com