അര്‍ധരാത്രിയില്‍ ആരുമറിയാതെ വിജയ് തൂത്തുക്കുടിയില്‍; ഇളയ ദളപതി എത്തിയത് ബൈക്കില്‍

സഹായിക്കൊപ്പം ഒരു ബൈക്കിലായിരുന്നു താരം സമരക്കാരെ കാണാനെത്തിയത്.
അര്‍ധരാത്രിയില്‍ ആരുമറിയാതെ വിജയ് തൂത്തുക്കുടിയില്‍; ഇളയ ദളപതി എത്തിയത് ബൈക്കില്‍

സാമൂഹിക പ്രശ്‌നങ്ങളിലെല്ലാം സ്വന്തം നിലപാട് വ്യക്തമാക്കാന്‍ യാതൊരു മടിയും കാണിക്കാത്തയാളാണ് നടന്‍ വിജയ്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ കമ്പനിക്കെതിരെ നടന്ന സമരക്കാരെ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരും അറിയാതെ തൂത്തുക്കുടിയിലെത്തി സമരം നടത്തിയ ജനങ്ങളെ സന്ദര്‍ശിച്ചിരിക്കുകയാണ് താരം.

മാധ്യമങ്ങളെയും മറ്റും അറിയിക്കാതെയാണ് താരം തൂത്തുക്കുടിയില്‍ എത്തിയത്. ജനങ്ങളിലൊരാള്‍ സ്മാര്‍ട്ട്‌ഫോണ്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വഴിയാണ് താരത്തിന്റെ തൂത്തുക്കുടി സന്ദര്‍ശന വിവരം പുറംലോകമറിയുന്നത്. സഹായിക്കൊപ്പം ഒരു ബൈക്കിലായിരുന്നു താരം സമരക്കാരെ കാണാനെത്തിയത്.

രാത്രി 12 മണിയോടെയായിരുന്നു വിജയ്‌യുടെ സന്ദര്‍ശനം. കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹം മടങ്ങിയത്. മേയ് രണ്ടിനാണ് യാതൊരു പ്രകോപനവും കൂടാതെ സമരക്കാരെ വെടിവെച്ച് കൊന്നത്. ഒരു വഴിയാത്രക്കാരിയുള്‍പ്പെടെ അന്ന് 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

വിജയ്‌യുടെ സന്ദര്‍ശനം തികച്ചും അപ്രതീക്ഷിതമായി പോയെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് തങ്ങളോട് ചോദിച്ചെന്നും ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും അവര്‍ പറയുന്നു. 

നേരത്തെ സൂപ്പര്‍താരങ്ങളായ കമല്‍ഹാസനും രജനീകാന്തും തൂത്തുക്കുടി സന്ദര്‍ശിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രജനീകാന്ത് രണ്ട് ലക്ഷം രൂപയായിരുന്നി നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. എന്നാല്‍ സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ സാമൂഹ്യവിരുദ്ധമായ ഇടപെടലുകള്‍ മൂലമാണ് പൊലീസിന് വെടിവെക്കേണ്ടി വന്നതെന്ന് രജനീകാന്ത് പറഞ്ഞത് വിവാദമായിരുന്നു. 

മെയ് 22നാണ് തമഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സ്‌റ്റെറിലൈറ്റ് പ്ലാന്റിനെതിരെ ജനങ്ങള്‍ പ്രതിഷേദം നടത്തിയത്. ഇതിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് ഭരണകൂടത്തിനെ ആസൂത്രിത കൊലപാതകങ്ങളാണെന്ന് വിലയിരുന്നി രാഷ്ട്രീയ രംഗത്തു നിന്നുള്‍പ്പെടെ നിരവധിപേര്‍ രംഗത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com