തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ ധൈര്യമുണ്ടോ?; ബിജെപിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ് 

ലോക്‌സഭ തെരഞ്ഞെടുപ്പും യുപി നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് സമാജ്‌വാദി പാര്‍ട്ടി
തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ ധൈര്യമുണ്ടോ?; ബിജെപിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ് 

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പും യുപി നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ഇടക്കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തറപറ്റിച്ച് വിശാല സഖ്യം വിജയം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ബിജെപിയെ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തുവന്നത്.

വോട്ടേഴ്‌സ് ലിസ്റ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അതേപോലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിലും എതിര്‍പ്പില്ല. എന്നാല്‍ 2019ല്‍ ഇത് നടപ്പിലാക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ഉത്തര്‍പ്രദേശിനെ ഇതില്‍ ഉള്‍പ്പെടുത്താനും വാര്‍ത്താ സമ്മേളനത്തില്‍ അഖിലേഷ് യാദവ് വെല്ലുവിളിച്ചു.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലിച്ചിരുന്നു. നിയമകമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മോദിയുടെ പ്രതികരണം. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാനമായ നിലപാടുമായി രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com