വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയുടെ അവസ്ഥ വളരെ മോശമാണെന്ന് തുറന്നടിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.വാരാണസിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് കണ്ണന്താനം ഇപ്രകാരം പറഞ്ഞത്.
വാരാണസിയില്‍ മാലിന്യം നിറഞ്ഞ അന്തരീക്ഷമാണ്. നഗരം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇടുങ്ങിയ റോഡുകള്‍ ഗതാഗത തടസ്സത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാനദിയെപ്പറ്റിയും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. ഗംഗാനദിയുടെ ശുചീകരണത്തിനായി സര്‍ക്കാര്‍ 3 മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളതായും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ