'രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല, ആശംസകള്‍ അറിയിക്കുന്നത് നിര്‍ത്തൂ'; വിവാഹ വാര്‍ത്ത തള്ളി റോബര്‍ട്ട് വദ്ര

ഈ വര്‍ഷം അവസാനം രാഹുല്‍ വിവാഹം കഴിക്കുമെന്നായിരുന്നു വാര്‍ത്ത
'രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല, ആശംസകള്‍ അറിയിക്കുന്നത് നിര്‍ത്തൂ'; വിവാഹ വാര്‍ത്ത തള്ളി റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹത്തേക്കുറിച്ച് നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങ്ങുമായി പ്രണയത്തിലാണെന്നുവരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റ് രാഹുല്‍ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് വാര്‍ത്ത കൊടുത്തത്. ഈ വര്‍ഷം അവസാനം രാഹുല്‍ വിവാഹം കഴിക്കുമെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രാഹുല്‍ ഗാന്ധിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ രാഹുലിന്റെ  വിവാഹം ഇപ്പോളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവാഹ വാര്‍ത്തയ്‌ക്കെതിരേ വദ്ര രംഗത്തെത്തിയത്. പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ആശംസ അറിയിച്ചുകൊണ്ട് രാഹുലിന് സന്ദേശം അയക്കുന്നത് അവസാനിപ്പിക്കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ വിവാഹം രഹസ്യമായി നടത്തില്ലെന്നും രാഹുല്‍ തന്റെ വ്യക്തിപരമായ തീരുമാനം അഭിമാനത്തോടെയായിരിക്കും അറിയിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങ്ങുമായുള്ള രാഹുലിന്റെ വിവാഹം ഉറപ്പിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇരുവരുടേയും ഫോട്ടോകള്‍ വെച്ച് വാട്ട്‌സ്ആപ്പിലൂടെയും ഫേയ്‌സ്ബുക്കിലൂടെയുമാണ് പ്രചരണം നടത്തിയിരുന്നത്. സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധി തന്റെ രാഖി സഹോദരനാണെന്ന് വ്യക്തമാക്കിക്കൊണ്ട് അതിഥി രംഗത്തെത്തിയിരുന്നു. എന്നിട്ടും പ്രചാരണം അവസാനിപ്പിക്കാന്‍ ഒരു വിഭാഗം തയാറായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com