കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡില്‍ ഇനി മാര്‍ക്ക് വേണ്ട; കമന്റുകളും ഒഴിവാക്കണം

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള  കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡില്‍ (റിപ്പോര്‍ട്ട് കാര്‍ഡില്‍) സ്ലോ, പുവര്‍, ഡള്‍ തുടങ്ങിയ കമന്റുകള്‍ വേണ്ടെന്ന് നിര്‍ദേശം
കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡില്‍ ഇനി മാര്‍ക്ക് വേണ്ട; കമന്റുകളും ഒഴിവാക്കണം

ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള  കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡില്‍ (റിപ്പോര്‍ട്ട് കാര്‍ഡില്‍) സ്ലോ, പുവര്‍, ഡള്‍ തുടങ്ങിയ കമന്റുകള്‍ വേണ്ടെന്ന് നിര്‍ദേശം. റിപ്പോര്‍ട്ട് കാര്‍ഡുകളില്‍ കുട്ടികളുടെ മാര്‍ക്കുകള്‍ രേഖപ്പെടുത്തുകയോ ഗ്രേഡ് കുറിക്കുകയോ അരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തയ്യാറാക്കിയ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇത് അറിയിച്ചിരിക്കുന്നത്. 

മാര്‍ക്കുകള്‍ കുറഞ്ഞ കുട്ടികളില്‍ അപകര്‍ഷതാ ബോധം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കാര്‍ഡുകള്‍ ഒരു ഡയറി പോലെ നിലനിര്‍ത്തണമെന്നും വിദ്യാര്‍ത്ഥി കൈവരിച്ചിട്ടുള്ള പുരോഗതിയെകുറിച്ചാണ് ഇതില്‍ രേഖപ്പെടുത്തേണ്ടതെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഇവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും ഈ മാറ്റങ്ങള്‍ നടപ്പാക്കുക.  

പരിഷ്‌കരിച്ച മൂല്യനിര്‍ണയ രീതിയായ കണ്ടിന്യുസ് ആന്‍ഡ് കോംപ്രഹെന്‍സീവ് ഇവാലുവേഷന്റെ (നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം സിസിഇ) ഭാഗമായാണ് റിപ്പോര്‍ട്ട് കാര്‍ഡിലെ പതിവ് രീതികള്‍ക്ക് മാറ്റം വരുത്താന്‍ തീരുമാനമുണ്ടായിരിക്കുന്നത്. കുട്ടികളുടെ പ്രകടനത്തെയും പെരുമാറ്റത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ആയിരിക്കണം റിപ്പോര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തേണ്ടതെന്നാണ് പുതിയ നിര്‍ദേശം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com