നാഗ്പുര്‍ സന്ദര്‍ശനം ചരിത്രപരം,പ്രണബ് ഇന്ത്യന്‍ ദേശീയതയുടെ മഹനീയ ആശയങ്ങളെ പ്രകാശിപ്പിച്ചു; പ്രകീര്‍ത്തിച്ച് അദ്വാനി 

ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി
നാഗ്പുര്‍ സന്ദര്‍ശനം ചരിത്രപരം,പ്രണബ് ഇന്ത്യന്‍ ദേശീയതയുടെ മഹനീയ ആശയങ്ങളെ പ്രകാശിപ്പിച്ചു; പ്രകീര്‍ത്തിച്ച് അദ്വാനി 

ന്യൂഡല്‍ഹി: ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഇന്ത്യന്‍ ദേശീയതയുടെ മഹനീയമായ ആശയങ്ങളെ പ്രകാശിപ്പിച്ച പ്രണബ് മുഖര്‍ജിയുടെ നിലപാട് ചരിത്രപരമെന്ന് അദ്വാനി വിശേഷിപ്പിച്ചു.

ആര്‍എസ്എസ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് നാഗ്പൂരില്‍ എത്തിയ പ്രണബ് മുഖര്‍ജിയെയും മുന്‍ രാഷ്ട്രപതിയെ ക്ഷണിച്ച മോഹന്‍ ഭഗവതിനെയും അദ്വാനി ഒരേപ്പോലെ പുകഴ്ത്തി. ഇരുവരുടെയും ആശയങ്ങള്‍ തമ്മിലുളള യോജിപ്പിന് ആര്‍എസ്എസ് ആസ്ഥാനം സാക്ഷിയായിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രത്യയശാസ്ത്രപരമായ വ്യത്യസ്ത അഭിപ്രായവും ആഭിമുഖ്യവും സൗഹാര്‍ദപരമായ കൂടിക്കാഴ്ചയ്ക്ക് തടസ്സമല്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇരുവരുടെയുടെയും ഒത്തുചേരല്‍.രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും ഇരുവരും ഉയര്‍ത്തിപ്പിടിച്ചതായും അദ്വാനി ചൂണ്ടിക്കാട്ടി.

ചര്‍ച്ചകളിലുടെ രാജ്യത്തെ വിവിധ വിഭാഗങ്ങളുടെ അരികിലേക്ക് കടന്നുചെല്ലാന്‍ മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിപുലമായ ശ്രമങ്ങളെ അദ്വാനി പുകഴ്ത്തി. പരസ്പര ബഹുമാനം, സുതാര്യത, സഹിഷ്ണുത, സാമൂഹിക ഐക്യം എന്നിവ ഉറപ്പുവരുത്താന്‍ ഇത്തരം ശ്രമങ്ങള്‍ വഴി സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com