രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ അഴുകിയ മൃതദേഹം; കണ്ടെത്തിയത് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്

പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ ജീവനക്കാരനാണ് മരിച്ചത്
രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ അഴുകിയ മൃതദേഹം; കണ്ടെത്തിയത് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്

ന്യൂഡല്‍ഹി; രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ ജീവനക്കാരനാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇയാള്‍ അസുഖ ബാധിതനായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അടുത്തു താമസിക്കുന്നവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറി തുറന്ന് അകത്ത് കയറിയപ്പോള്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മൂന്ന് ദിവസമായി ഇയാള്‍ മരിച്ചു കിടക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com