'കോണ്‍ഗ്രസ് തീര്‍ന്നു'; പ്രണബിന്റെ നാഗ്പുര്‍ സന്ദര്‍ശനത്തില്‍ ഒവൈസി 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദിന്‍ ഒവൈസി
'കോണ്‍ഗ്രസ് തീര്‍ന്നു'; പ്രണബിന്റെ നാഗ്പുര്‍ സന്ദര്‍ശനത്തില്‍ ഒവൈസി 

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദിന്‍ ഒവൈസി.കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബ് മുഖര്‍ജിയുടെ നാഗ്പുര്‍ സന്ദര്‍ശനമെന്ന് ഒവൈസി ആരോപിച്ചു. 

50 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഈ നിലയില്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രാഷ്ട്രപതിയായ ആളാണ് പ്രണബ് മുഖര്‍ജി എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമ്മിശ്രപ്രതികരണമാണ് നിലനില്‍ക്കുന്നത്. ഒരു വിഭാഗം ഇതിനെ എതിര്‍ക്കുമ്പോള്‍, ആര്‍എസ്എസിനെ കോണ്‍ഗ്രസിന്റെ പാരമ്പര്യം ബോധ്യപ്പെടുത്താന്‍ പ്രണബ് മുഖര്‍ജിയ്ക്ക് സാധിച്ചുവെന്ന് മറുവിഭാഗം വാദിക്കുന്നു. രാജ്യത്തിന്റെ മഹനീയ സങ്കല്‍പ്പങ്ങളായ മതനിരപേക്ഷത, ബഹുസ്വരത എന്നിവ ഉയര്‍ത്തിപ്പിടിച്ചാണ് പ്രണബ് മുഖര്‍ജി പ്രസംഗിച്ചതെന്നും ഇവര്‍ ന്യായവാദമായി നിരത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com