പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് ഭാഗ്യം, രാഹുല്‍ കുട്ടിയാണ്: പരിഹാസവുമായി അമിത് ഷാ 

പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് ഭാഗ്യം, രാഹുല്‍ കുട്ടിയാണ്: പരിഹാസവുമായി അമിത് ഷാ 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷത്തേയും പരിഹസിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷത്തേയും പരിഹസിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി കുട്ടിയാണെന്ന് പരിഹസിച്ച അമിത് ഷാ പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്ന് തലമുറ ഇന്ത്യ ഭരിച്ചിട്ട് എന്തു ചെയ്തു?, പകരം  കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്നിങ്ങനെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിക്കുകയാണെന്നും ഷാ പറഞ്ഞു. ജയ്പ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് 
സംസാരിക്കവേയാണ് കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷഭാഷയില്‍ അമിത് ഷാ വിമര്‍ശനം നടത്തിയത്.

സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെടുമ്പോഴും ഉപതിരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ട് മാത്രം സംതൃപ്തരാകുന്നവരാണ് പ്രതിപക്ഷം. നാം എട്ട് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അവരില്‍ നിന്ന് പതിനാല് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

'' സാധാരണ ജനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ശുചിമുറികള്‍ നിര്‍മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. ഇത് ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി'' അമിത് ഷാ പറഞ്ഞു.

ഇതെല്ലാം കൃത്യ സമയത്ത് ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നുവെങ്കില്‍, ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ ഭാഗ്യം കിട്ടുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com