'കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയാറായി നില്‍ക്കുന്നു'; വെളിപ്പെടുത്തലുമായി യെദ്യൂരപ്പ 

കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യത്തില്‍ പടലപ്പിണക്കം രൂക്ഷമാക്കുന്നതിനിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം
'കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയാറായി നില്‍ക്കുന്നു'; വെളിപ്പെടുത്തലുമായി യെദ്യൂരപ്പ 

ബാംഗളൂര്‍; കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ നാടകത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്ന് ബിജെപി നേതാവ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യത്തില്‍ പടലപ്പിണക്കം രൂക്ഷമാക്കുന്നതിനിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. മന്ത്രി പദവിയും ആഗ്രഹിച്ച വകുപ്പുകളും കിട്ടാത്തതിന്റെ പേരില്‍ ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കിടയില്‍ അസംതൃപ്തി രൂക്ഷമായിരിക്കുകയാണ്. 

കോണ്‍ഗ്രസിലേയും ജെഡിഎസ്സിലേയും നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ തയാറായിട്ടുണ്ടെന്നും അവരെ ബിജെപിയിലേക്ക് എത്തിച്ച് ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യോദ്യൂരപ്പ വ്യക്തമാക്കി. എത്ര നാള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും 104 അംഗങ്ങളുള്ളതിനാല്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തെക്കുറിച്ച് ചിന്തിക്കാതെ മികച്ച പ്രവര്‍ത്തനങ്ങളുമായി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് യെദ്യൂരപ്പ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com