രാഹുല്‍ ഇടപെട്ടു; കുമാരസ്വാമി സര്‍ക്കാരിന് തലവേദന ഒഴിഞ്ഞു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസംതൃപ്തരായ എംഎല്‍എമാരുടമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിസന്ധിക്ക് അയവ് വന്നത്
രാഹുല്‍ ഇടപെട്ടു; കുമാരസ്വാമി സര്‍ക്കാരിന് തലവേദന ഒഴിഞ്ഞു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസലില്‍ ഉടലെടുത്ത തര്‍ക്കത്തിന് താത്കാലിക ശമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസംതൃപ്തരായ എംഎല്‍എമാരുടമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിസന്ധിക്ക് അയവ് വന്നത്.

കര്‍ണാടക കോണ്‍ഗ്രസില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ഇടം കിട്ടാത്ത മുന്‍ മന്ത്രി എംബി പാട്ടീലും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും രംഗത്തെത്തിയിരുന്നു. ഇരുവരെയും ചര്‍ച്ചകള്‍ക്കായി ഹൈകമാന്റ് വിളിച്ചുവരുത്തുകയായിരുന്നു. മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ അഹമ്മദ് പട്ടേലും ഇവരുമായി സംസാരിച്ചു. 'എന്റെ സ്വാഭിമാനം കളങ്കപ്പെട്ടു' എന്നാണ് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനെ പറ്റി എംബി പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതിന് പിന്നാലെ എംഎല്‍എമാരുമായി രാഹുല്‍ സംസാരിച്ചു. ഇതിന് പിന്നാലെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് എംഎല്‍എമാര്‍ പറഞ്ഞു

കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ധാരണ 78 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും 36 എംഎല്‍എമാരുള്ള ജെഡിഎസിന് മുഖ്യമന്ത്രി അടക്കം 11 മന്ത്രിമാരും എന്നാണ്. ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും മേയ് 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നീട് അധികാരമേറ്റ 25 മന്ത്രിമാരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നി്ന്നും ഒമ്പത് പേര്‍ ജെഡിഎസില്‍ നിന്നുമാണ്. ബി എസ് പിക്കും കര്‍ണാടക പ്രജ്ഞാവന്ത ജനതാ പക്ഷയ്ക്കും (കെപിജെപി) ഓരോ മന്ത്രിമാര്‍ വീതവും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com