സ്മൃതി ഇറാനി വീണ്ടും പുറത്ത്; ഇത്തവണ നീതി ആയോ​ഗ് 

നീതി ആ​യോ​ഗി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന സ്ഥാ​ന​ത്തു​നി​ന്നും സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി
സ്മൃതി ഇറാനി വീണ്ടും പുറത്ത്; ഇത്തവണ നീതി ആയോ​ഗ് 

ന്യൂ​ഡ​ൽ​ഹി: വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് വീണ്ടും തിരിച്ചടി. ​നീതി ആ​യോ​ഗി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന സ്ഥാ​ന​ത്തു​നി​ന്നും സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി. വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും അടുത്തിടെയാണ് സ്മൃതി ഇറാനിയെ നീക്കിയത്. നിലവിൽ ടെക്സ്റ്റയിൽസ് വകുപ്പാണ് സ്മൃതി ഇറാനി കൈകാര്യം ചെയ്യുന്നത്. 

മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റാ​ണ് സ്മൃ​തി​യെ നീ​തി ആ​യോ​ഗി​ല്‍​നി​ന്നും നീ​ക്കി​യ​ത്. സ്മൃ​തി ഇ​റാ​നി​ക്ക് പ​ക​രം മ​ന്ത്രി ഇ​ന്ദ്ര​ജി​ത് സിം​ഗി​നെ ഉ​ള്‍​പ്പെ​ടു​ത്തി. ജൂ​ണ്‍ 17ന് ​പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മാ​റ്റം. ഒ​രു മാ​സം മു​ന്‍​പ് വാ​ര്‍​ത്താ​വി​നി​മ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സ്മൃ​തി ഇ​റാ​നി​ക്ക് പകരം രാജ് വർധൻ സിങ് റാത്തോഡാണ് ഇപ്പോൾ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com