താജ്മഹലിന്റെ പ്രവേശനകവാടത്തില്‍ ഗേറ്റ് സ്ഥാപിച്ചു;ക്ഷേത്ര വഴി അടച്ചുകെട്ടിയെന്ന് ആരോപിച്ച് വിഎച്ച്പി പൊളിച്ചുനീക്കി

ക്ഷേത്രത്തിലേക്കുളള വഴി അടച്ചുകെട്ടിയെന്ന് ആരോപിച്ച് താജ്മഹലില്‍ ഗേറ്റ് സ്ഥാപിച്ചതിനെതിരെ വിശ്വഹിന്ദുപരിഷത്ത് പ്രതിഷേധം
താജ്മഹലിന്റെ പ്രവേശനകവാടത്തില്‍ ഗേറ്റ് സ്ഥാപിച്ചു;ക്ഷേത്ര വഴി അടച്ചുകെട്ടിയെന്ന് ആരോപിച്ച് വിഎച്ച്പി പൊളിച്ചുനീക്കി

ന്യൂഡല്‍ഹി: ക്ഷേത്രത്തിലേക്കുളള വഴി അടച്ചുകെട്ടിയെന്ന് ആരോപിച്ച് താജ്മഹലില്‍ ഗേറ്റ് സ്ഥാപിച്ചതിനെതിരെ വിശ്വഹിന്ദുപരിഷത്ത് പ്രതിഷേധം. താജ്മഹലിന്റെ പടിഞ്ഞാറെ പ്രവേശനകവാടത്തില്‍ ഗേറ്റ് സ്ഥാപിച്ച് 400 വര്‍ഷം പഴക്കമുളള ക്ഷേത്രത്തിലേക്കുളള വഴി അടച്ചുകെട്ടിയെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. താജമഹലില്‍ അതിക്രമിച്ച് കയറി ഗേറ്റ് നീക്കം ചെയ്ത 30 ഓള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

താജ്മഹലിന്റെ പടിഞ്ഞാറെ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് ടേണ്‍സ്റ്റെല്‍ ഗേറ്റ് സ്ഥാപിക്കാന്‍ പൈത്യക നിര്‍മ്മിതിയുടെ പരിപാലന ചുമതലയുളള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. 

താജ്മഹലിന് സമീപമുളള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്കുളള വിശ്വാസികളുടെ വഴി അടച്ചുകെട്ടുന്നതാണ് പുതിയ നിര്‍മ്മാണ പ്രവൃത്തി എന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. 400 വര്‍ഷം പഴക്കമുളള ക്ഷേത്രം താജ്മഹലിനേക്കാള്‍ പഴക്കമുളളതാണ്. അതിനാല്‍ വഴി അടച്ചുകെട്ടുന്നതിന് പിന്നില്‍ ഒരു യുക്തിയുമില്ല. ഗേറ്റ് നീക്കം ചെയ്യണമെന്ന തങ്ങളുടെ ആവശ്യം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും വിഎച്ച്പി നേതാവ് രവി ദുബൈ ആരോപിച്ചു.

വിശ്വാസികളുടെ വഴി അടച്ചുകെട്ടി ഗേറ്റ് സ്ഥാപിക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് വിഎച്ച്പി ഭീഷണി മുഴക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കുമെന്നും വിഎച്ച്പി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com