ബിഎസ്പിക്ക് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാര്‍; ലക്ഷ്യം ബിജെപിയുടെ പതനമെന്ന് അഖിലേഷ് യാദവ് 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ പരാജയം ഉറപ്പ് വരുത്താനായി ബി.എസ്.പി യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്
ബിഎസ്പിക്ക് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാര്‍; ലക്ഷ്യം ബിജെപിയുടെ പതനമെന്ന് അഖിലേഷ് യാദവ് 

ആഗ്ര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ പരാജയം ഉറപ്പ് വരുത്താനായി ബി.എസ്.പി യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അതിനായി കുറച്ചു സീറ്റുകളില്‍ മാത്രമായി മത്സരിക്കാനും തയ്യാറാണ്. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മെയിന്‍പുരിയില്‍ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറാണ്. ബി.എസ്.പി യുമായി നിലവില്‍ ഞങ്ങള്‍ക്ക് സഖ്യമുണ്ട്. അത് തുടരനാണ് ആഗ്രഹം. ബി.ജെപിയുടെ പരാജയം ഉറപ്പുവരുത്താന്‍ രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ വിട്ട് കൊടുക്കാന്‍ തയ്യാറാണ്. ഉപതിരഞ്ഞെടുപ്പുകളിലെ വിജയം 2019ലും ആവര്‍ത്തിക്കും. തങ്ങള്‍ വിജയിച്ചാല്‍ ആഗ്ര-ലക്‌നൗ ഹൈവേയില്‍ കര്‍ഷകരോട് ടോള്‍ നികുതി വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ എല്ലാ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റ് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സീറ്റുകള്‍ പോലും അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. 

നേരത്തെ തങ്ങള്‍ക്ക് കൃത്യമായ എണ്ണം സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാകു എന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. മായാവതിയുടെ പ്രസ്താവനയോടെ ഉരുണ്ടുകൂടിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് അഖിലേഷ് യാദവിന്റെ നിലപാടിലുടെ ഇപ്പോള്‍ അയവ് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com