പോസ്റ്റിനു താഴെ ഇമോജിയിട്ടാല്‍ അധിക്ഷേപമാവുമോ? കോടതി പറയുന്നത് ഇങ്ങനെ

പോസ്റ്റിനു താഴെ ഇമോജിയിട്ടാല്‍ അധിക്ഷേപമാവുമോ? കോടതി പറയുന്നത് ഇങ്ങനെ
പോസ്റ്റിനു താഴെ ഇമോജിയിട്ടാല്‍ അധിക്ഷേപമാവുമോ? കോടതി പറയുന്നത് ഇങ്ങനെ

ചെന്നൈ: സാമൂഹ്യ മാധ്യമങ്ങളില്‍ ഇമോജി പോസ്റ്റ് ചെയ്യുന്നത് അധിക്ഷേപകരമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വാട്‌സാപ്പിലോ ഫെയ്‌സ്ബുക്കിലോ പോസ്റ്റിനു താഴെ ചിരിയുടെയോ കരച്ചിലിന്റെയോ ഇമോജി പോസ്റ്റ് ചെയ്യുന്നത് അധിക്ഷേപമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ബിഎസ്എന്‍എല്‍ ജീവനക്കാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതി തള്ളിക്കൊണ്ടാണു ഉത്തരവ്.

ബിഎസ്എന്‍എല്‍ സേവനവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന്റെ പരാതിയടങ്ങുന്ന വിഡിയോ സന്ദേശം ജീവനക്കാരിയായ വിജയലക്ഷ്മി സഹപ്രവര്‍ത്തകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഭവം. മറുപടിയായി സഹപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോസ്റ്റ് ചെയ്ത ഇമോജി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു കാണിച്ചു പട്ടികജാതി, വര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം വിജയലക്ഷ്മി പൊലീസിനെ സമീപിക്കുകയായിരുന്നു. 

ബിഎസ്എന്‍എലിനെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റിനോടു സ്വാഭാവികമായി പ്രതികരിക്കുക മാത്രമാണു ചെയ്തതെന്നും കേസ് റദ്ദാക്കണമെന്നും അപേക്ഷിച്ചു സഹപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് എസ്.എസ്.സുന്ദര്‍, എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com