വാജ്‌പേയിയെ സന്ദര്‍ശിച്ചത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചതു കണക്കിലെടുത്ത്; അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് രാഹുല്‍ ഗാന്ധി

ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പേയിയെ സന്ദര്‍ശിച്ചത് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
വാജ്‌പേയിയെ സന്ദര്‍ശിച്ചത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചതു കണക്കിലെടുത്ത്; അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് രാഹുല്‍ ഗാന്ധി

മുംബൈ: ആരോഗ്യസ്ഥിതി മോശമയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പേയിയെ സന്ദര്‍ശിച്ചത് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞങ്ങള്‍ വാജ്‌പേയിക്ക് എതിരെ മത്സരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായപ്പോള്‍ മുന്‍ഗണന നല്‍കി ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കാരണം ഞാന്‍ കോണ്‍ഗ്രസിന്റെ പടയാളിയാണ്. രാജ്യത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നയാള്‍ എന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഇതാണ് ഞങ്ങളുടെ സംസ്‌കാരം- രാഹുല്‍ പറഞ്ഞു. 

എല്‍.കെ അഡ്വാനിയെ നരേന്ദ്ര മോദി ബഹുമാനിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.കെ അഡ്വാനി മോദിയുടെ ഗുരുവാണ്. എന്നാല്‍ ഒരു പരിപാടിയിലും മോദി അഡ്വാനിയെ ബഹുമാനിക്കുന്നത് കണ്ടിട്ടില്ല. അഡ്വാനിയുടെ ഈ അവസ്ഥയില്‍ എന്ക്ക്  വളരെ വിഷമമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി മോദി നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ബഹുമാനം അഡ്വാനിക്ക് നല്‍കുന്നുണ്ടെന്നും രാഹുല്‍ മുംബൈയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com