കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മിന്നുന്ന വിജയം, ഭൂരിപക്ഷം 2889 വോട്ടുകള്‍ 

കര്‍ണാടകയില്‍ സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു
കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മിന്നുന്ന വിജയം, ഭൂരിപക്ഷം 2889 വോട്ടുകള്‍ 

ബംഗലൂരു:കര്‍ണാടകയില്‍ സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി 2889 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ബി എന്‍ പ്രഹഌദിനെ പരാജയപ്പെടുത്തിയത്. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 80 ആയി ഉയര്‍ന്നു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബിജെപിയ്ക്ക് നേരിയ പ്രതീക്ഷ പോലും നല്‍കാതെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തേരോട്ടം. 
ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ബഹുദൂരം പിന്നിലാക്കി സൗമ്യറെഡ്ഡി പതിനായിരം വോട്ടുകള്‍ക്ക് മുന്നില്‍ നിന്നിരുന്നു. 

മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായിരുന്ന ബി.എന്‍. വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയായിരുന്ന വിജയകുമാര്‍ മരിച്ചത്. വിജയകുമാറിന്റെ സഹോദരനാണ് ബി.എന്‍. പ്രഹ്‌ളാദ്.തങ്ങളുടെ സ്ഥാനാര്‍ഥിയായ കാലെഗൗഡയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം ബിജെപിയെ നേരിട്ടത്. 

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ മെയ്15ന് നടന്നിരുന്നു. 104 സീറ്റു നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റു ലഭിച്ച കോണ്‍ഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com