കർണാടക തെരഞ്ഞെടുപ്പ്: കോൺ​ഗ്രസ് സ്ഥാനാർത്ഥി 10000 വോട്ടുകൾക്ക് ലീഡ‍് ചെയ്യുന്നു

കോൺ​ഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡിയാണ് ബിജെപി സ്ഥാനാർത്ഥിയെ ബഹുദൂരം പിന്നിലാക്കി ലീഡ് ചെയ്യുന്നത്
കർണാടക തെരഞ്ഞെടുപ്പ്: കോൺ​ഗ്രസ് സ്ഥാനാർത്ഥി 10000 വോട്ടുകൾക്ക് ലീഡ‍് ചെയ്യുന്നു

ബം​ഗലൂരു:കർണാടകയിൽ സ്​ഥാനാർഥി മരിച്ചതിനെ തുടർന്ന്​ മാറ്റിവെച്ച ജയനഗർ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി ബഹുദൂരം മുന്നിൽ. 
കോൺ​ഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡിയാണ് ബിജെപി സ്ഥാനാർത്ഥിയെ ബഹുദൂരം പിന്നിലാക്കി ലീഡ് ചെയ്യുന്നത്. 10000 വോട്ടുകൾക്കാണ് സൗമ്യ റെഡ്ഡി മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറുകളിലെ ഫലസൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 
 ബി.എൻ. പ്രഹ്​ളാദാണ്​ ഇവിടെ ബി.ജെ.പി സ്​ഥാനാർഥി​.

മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ബി.എൻ. വിജയകുമാറി​​ന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മെയ്​ നാലിന്​ തെരഞ്ഞെടുപ്പ്​ റാലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ്​​ അദ്ദേഹം മരിച്ചത്​. വിജയകുമാറിന്റെ സഹോദരനാണ് ബി.എൻ. പ്രഹ്​ളാദ്.
 തങ്ങളുടെ​ സ്​ഥാനാർഥിയായ കാലെഗൗഡയെ പിൻവലിച്ച്​ കോൺഗ്രസ്​ സ്​ഥാനാർഥി സൗമ്യ റെഡ്ഡിക്ക്​ സഖ്യകക്ഷിയായ ജെ.ഡി.എസ് ​പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ മെയ്​15ന്​ നടന്നിരുന്നു. 104 സീറ്റു നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റു ലഭിച്ച കോൺഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേർന്ന്​ സർക്കാറുണ്ടാക്കുകയായിരുന്നു. ജയനഗർ മണ്ഡലത്തിൽ നിന്ന്​ രണ്ടു തവണ എം.എൽ.എയായി  വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com