പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം; പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മിണ്ടുന്നില്ലെന്നും രാഹുല്‍ 

പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം; പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മിണ്ടുന്നില്ലെന്നും രാഹുല്‍ 

മുംബൈ:  പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ഇന്ധനവില കുതിച്ച് ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. 

നേരത്തെ ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫിറ്റ്‌നസ് ചലഞ്ചിനോട് സാദൃശ്യപ്പെടുത്തി രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു. പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പലകുറി ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ താത്പര്യം കാണിക്കുന്നില്ല.സാധാരണക്കാരെ ദുരിതത്തിലേയ്ക്ക് തളളിവിടുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കുതിക്കുന്ന ഇന്ധനവില വര്‍ധന തടയാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം ബീഹാര്‍ ഉപമുഖ്യമന്ത്രി തളളിയിരുന്നു. ഇത് തെറ്റിദ്ധാരണയെന്നാണ് ജിഎസ്ടി നെറ്റ്‌വര്‍ക്ക് പാനല്‍ അധ്യക്ഷന്‍ കൂടിയായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com