രാഹുലിന്റെ ഇഫ്താര്‍ വിരുന്ന് ഇന്ന്; പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത ഉഹാപോഹമെന്ന് കോണ്‍ഗ്രസ് 

വിശാല ഐക്യത്തിന്റെ ഭാഗമാകാന്‍ സാധ്യതയുള്ള എല്ലാ പാര്‍ട്ടിയില്‍  നിന്നും നേതാക്കളെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.  
രാഹുലിന്റെ ഇഫ്താര്‍ വിരുന്ന് ഇന്ന്; പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത ഉഹാപോഹമെന്ന് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്ന് ഇന്ന് ഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലില്‍ നടക്കും. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019ലെ പൊതുതുരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും വിരുന്ന്. വിശാല ഐക്യത്തിന്റെ ഭാഗമാകാന്‍ സാധ്യതയുള്ള എല്ലാ പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. രാഹുലിന്റെ വിരുന്നിന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത ഊഹാപോഹം മാത്രമാണെന്നും രാഹുല്‍ പ്രണബിനെ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വാക്താവ് രന്ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. മുലായംസിങ് യാദവ്, ശരദ് യാദവ്, ശരദ് പവാര്‍, സീതാറാം യെച്ചൂരി, തേജസ്വി യാദവ്, തെലുഗുദേശം നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എന്നിവര്‍ വിരുന്നിന് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ എന്‍ഡിഎ വിട്ട തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ക്കും വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. ഇത് പുതിയ സമവാക്യങ്ങളുടെ തുടക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കേരളത്തിന്‍ നിന്നുള്ള യുപിഎ സഖ്യകക്ഷികളെയും ഇഫ്താറിന് ക്ഷണിച്ചിട്ടുണ്ട്. 

രാഷ്ട്രപതി ഭവനില്‍ എല്ലാവര്‍ഷവും നടത്തി വരാറുള്ള ഇഫ്താര്‍ വിരുന്ന് ഇത്തവണ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീരുമാനിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസി ഇഫ്താര്‍ വിരുന്ന് നടത്താന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com