അക്ബറിനെ രാജാവായി അംഗീകരിക്കാനാവില്ല; റാണാ പ്രതാപാണ് ചക്രവര്‍ത്തിയെന്ന് യോഗി ആദിത്യനാഥ്

അക്ബറിനെ ഒരു രാജാവായിപ്പോലും ഞാന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം തുര്‍ക്കിയാണ്. അദ്ദേഹം അത് മാത്രമാണ്. നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആളാണ് അദ്ദേഹം
അക്ബറിനെ രാജാവായി അംഗീകരിക്കാനാവില്ല; റാണാ പ്രതാപാണ് ചക്രവര്‍ത്തിയെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: മുകള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായിരുന്നില്ലെന്നും മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ ചക്രവര്‍ത്തിയെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അക്ബറിനെ ഒരു രാജാവായിപ്പോലും ഞാന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം തുര്‍ക്കിയാണ്. അദ്ദേഹം അത് മാത്രമാണ്. നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആളാണ് അദ്ദേഹം. ഒരു വിദേശിയെ എങ്ങനെ രാജാവായി അംഗീകരിക്കുമെന്ന് യോഗി ആദിത്യനാഥ് ചോദിക്കുന്നു. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്

ആരവല്ലി മലനിരകളില്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയാണ് സ്വന്തം കോട്ട മഹാറാണ പ്രതാപ് തിരിച്ചുപിടിച്ചത്. അക്ബറിനെ ചക്രവര്‍ത്തിയായി വാഴിക്കാന്‍ മഹാറാണ പ്രതാപിന് താത്പര്യമില്ലായിരുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.മുഗള്‍ ചക്രവര്‍ത്തിയെ മെവാര്‍ ഭരണാധികാരിയായ മഹാറാണ പ്രതാപിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ടര്‍ക്കിഷായ അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

സ്വന്തം കോട്ടകള്‍ തിരിച്ചുപിടിച്ച് മഹാനാണെന്ന് തെളിയിച്ച വ്യക്തിയാണ് മഹാറാണ പ്രതാപ്. തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്ന് അക്ബര്‍ മഹാറാണ പ്രതാപിനോട് ആവശ്യപ്പെട്ടിരുന്നു.മെവാറിന്റെ ഭരണകാര്യങ്ങളില്‍ ഒരു തരണത്തിലുള്ള ഇടപെടലുകളും നടത്തില്ലെന്ന വാഗ്ദാനവും അദ്ദേഹം കൊടുത്തു. ജയ്പൂര്‍ രാജാവായ മാന്‍സിങ്ങിനെ ഇതിനായി പ്രതാപിനരികിലേക്ക് അക്ബര്‍ അയച്ചെങ്കിലും മഹാറാണ പ്രതാപ് അതിന് തയ്യാറായിരുന്നില്ല.

ഇവിടെ ചില ആളുകള്‍ സ്വന്തം താത്പര്യത്തിന് വേണ്ടി സമൂഹത്തേയും രാജ്യത്തേയും അതിന്റെ സംസ്‌ക്കാരത്തേയും നശിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com