ഗൗരി ലങ്കേഷിനെ വെടിവെച്ചത് പരശുറാം തന്നെ; സ്ഥിരീകരിച്ച് അന്വേഷണസംഘം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് അറസ്റ്റിലായ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട പരശുറാം വാഗ്മരെയെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു
ഗൗരി ലങ്കേഷിനെ വെടിവെച്ചത് പരശുറാം തന്നെ; സ്ഥിരീകരിച്ച് അന്വേഷണസംഘം

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് അറസ്റ്റിലായ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട പരശുറാം വാഗ്മരെയെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഈ തോക്ക് ഇതേവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

തീവ്ര ഹിന്ദു സംഘടനയുടെ പ്രധാന പ്രവര്‍ത്തകനാണ് പരശുറാം. മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 60 അംഗ സംഘടനയ്ക്ക് നിശ്ചിത പേരില്ല. 

ഹിന്ദു യുവ സേന നേതാവ് കെ.ടി നവീന്‍കുമാര്‍, അമോല്‍ കാലെ, മനോഹര്‍ ഇഡ്വെ, സുജിത്കുമാര്‍, അമിത് ദേഗ്വെകര്‍ എന്നിവരാണു ഗൗരി ലങ്കേഷ് വധക്കേസില്‍ ഇതുവരെ അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com