ഇനി 'ഭരണം' പൊലീസിന് പുറത്ത്; എഡിജിപി സുദേഷ് കുമാറിനതിരെ നടപടി; ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്നും മാറ്റും

എഡിജിപി സുദേഷ് കുമാറിനതിരെ നടപടി -  ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്നും മാറ്റും
ഇനി 'ഭരണം' പൊലീസിന് പുറത്ത്; എഡിജിപി സുദേഷ് കുമാറിനതിരെ നടപടി; ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്നും മാറ്റും

തിരുവനന്തപുരം: പൊലിസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെ  ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി  സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി സര്‍ക്കാര്‍. പൊലീസിന് പുറത്ത് നിയമനം നടത്താനാണ് ആലോചന. പൊലീസ് സേന ഒന്നടങ്കം എഡിജിപിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. എതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തോ ആഭ്യന്തരവകുപ്പിന് കീഴിലെ  ഏതെങ്കിലും തസ്തികയിലേക്കോ ആവും മാറ്റമെന്നാണ് സൂചന

ഡിജിപി ലോക്നാഥ് ബെഹ്‌റ വിളിച്ചുചേര്‍ത്ത പൊലീസ് സംഘടനകളുടെ അടിയന്തരയോഗം അല്‍പസമയത്തിനകം ആരംഭിക്കും. എഡിജിപി സുദേഷ് കുമാറിനെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരന്തരം  ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യോഗം. 

എഡിജിപിയുടെ മകള്‍  പൊലീസ് െ്രെഡവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചതിന് പിന്നാലെ എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി രാജുവിന്റെ വീട്ടിലും പൊലീസുകാര്‍ ദാസ്യപ്പണി ചെയ്യുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. വീട്ടിലെ ടൈല്‍സ് പണിക്ക് ക്യാംപ് ഫോളോവേഴ്‌സിനെയാണ് രാജു നിയോഗിച്ചത്. വിവാദമായപ്പോള്‍ നാളെ മുതല്‍ വരേണ്ടെന്ന്  നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ പൊലീസുകാരെക്കൊണ്ട് ചെയ്യിക്കുന്ന മേലുദ്യോഗസ്ഥരുണ്ടെന്നാണ് പൊലീസുകാര്‍ തന്നെ തുറന്നുപറയുന്നത്. ഒന്നിനു പുറകെ ഒന്നായി പൊലീസിനെതിരെ ആരോപണങ്ങള്‍ വന്നു നിറയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് യോഗം വിളിക്കാന്‍ ഡിജിപി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പൊലീസിലെ ദാസ്യപ്പണിയില്‍ എഡിജിപി സുദേഷ്‌കുമാറിനെതിരെയുംഅന്വേഷണമുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ്‌കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനകുന്നില്‍ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് െ്രെഡവര്‍ കൊണ്ടുവന്നത്. വണ്ടിക്കുള്ളില്‍ വെച്ചാണ് മകള്‍ െ്രെഡവറെ അടിച്ചത്. 

എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയതെന്നാണ് െ്രെഡവര്‍ ഗവാസ്‌കറിന്റെ മൊഴി. എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഗവാസ്‌കറിന്റെ കഴുത്തിന്റെ കശേരുവിന് സാരമായ പരിക്കുണ്ടെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

പൊലീസ് െ്രെഡവറെ ദാസ്യപ്പണിക്ക് ഉപയോഗിച്ചു, കേരള പൊലീസ് ആക്ടിന്റെ 99 ആം വകുപ്പിന്റെ ലംഘനമാണിത്. ആറ് മാസം വരെ തടവും പിഴയുമാണ് ചട്ടലംഘനത്തിനുള്ള ശിക്ഷ ദാസ്യപ്പണിക്ക് അപ്പുറം ഔദ്യോഗിക കാര്‍ ദുരുപയോഗം ചെയ്തതും വ്യക്തം. അതേസമയം െ്രെഡവര്‍ക്കെതിരെ എഡിജിപിയുടെ മകള്‍ കൊടുത്ത പരാതിയില്‍ ഗവാസ്‌ക്കര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കാനിടയില്ല. 

മകളുടെ പരാതിയില്‍ ഗവാസ്‌ക്കറെ കുടുക്കാനുള്ള എഡിജിപിയുടെ നീക്കം പാളിയത് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ്. ദാസ്യപ്പണി വിവാദമായതോടെ അനധികൃതമായി വീട്ടില്‍  നിര്‍ത്തിയിരുന്ന പല പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥര്‍ തിരിച്ചയച്ച് തുടങ്ങി. കൂടുതല്‍ നാണക്കേടില്ലാതെ പ്രശ്‌നം താല്‍ക്കാലികമായി ഒതുക്കാനായിരിക്കും ഡിജിപിയുടെ ശ്രമം. നിലവിലുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്ത് കൂടുതല്‍ കേസുകള്‍ പുറത്തുവരാതിരിക്കാനാകും യോഗ സംഘടനകളോട് ആവശ്യപ്പെടുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com