ഒരുവയസ്സുകാരിക്കും രക്ഷയില്ലാതായി: പീഡിപ്പിച്ച് തല നിലത്തടിച്ചുകൊന്നു

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി
ഒരുവയസ്സുകാരിക്കും രക്ഷയില്ലാതായി: പീഡിപ്പിച്ച് തല നിലത്തടിച്ചുകൊന്നു

പൂനെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. 22 കാരനായ പ്രതി മാല്‍ഹരി മന്‍സോദെയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രതിയെ പിടിക്കാന്‍ പൊലീസിന് സഹായകമായി.  തമിഴ്‌നാട്ടില്‍നിന്ന് കൂലിപ്പണിക്ക് പുണെയില്‍ എത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. വ്യാഴം അര്‍ധരാത്രിയിലാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. ഉടന്‍തന്നെ തിരച്ചില്‍ തുടങ്ങുകയും പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. 

വെള്ളിയാഴ്ചയാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു.  തുടര്‍ന്ന്, സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് മന്‍സോദെയുടെ ദൃശ്യം ലഭിച്ചത്. ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com