ഭരണഘടന പ്രതിസന്ധിയില്‍: കേന്ദ്രത്തിനും ഡല്‍ഹി ഗവര്‍ണ്ണര്‍ക്കുമെതിരെ തലസ്ഥാനത്ത് നാല് മുഖ്യമന്ത്രിമാരുടെ വാര്‍ത്താസമ്മേളനം

ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഭരണഘടന പ്രതിസന്ധിയില്‍: കേന്ദ്രത്തിനും ഡല്‍ഹി ഗവര്‍ണ്ണര്‍ക്കുമെതിരെ തലസ്ഥാനത്ത് നാല് മുഖ്യമന്ത്രിമാരുടെ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ കുത്തിയിരിപ്പു സമരം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ പിന്തുണയുമായ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍. ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരള മുഖ്യമനന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഈ സംഭവത്തോടെ ഭരണഘടന പ്രതിസന്ധിയിലായെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയങ്ങളില്‍ ഇടപെടണമെന്ന് എച്ച് ഡി കുമാരസ്വാമിയും ആവശ്യപ്പെട്ടു. 

അതേസമയം തങ്ങള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ സാധിക്കാത്തതിലുള്ള നീരസവും മമതാ ബാനര്‍ജി വ്യക്തമാക്കി. 'ഞങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനെ കാണാനുള്ള അനുമതി തേടി. പക്ഷേ ഗവര്‍ണര്‍ ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. പിന്നീട് അനുമതി തേടിയുള്ള കത്ത് സമര്‍പ്പിച്ചു എന്നിട്ടും അനുമതി ലഭിച്ചില്ല' മമതാ ബാനര്‍ജി വ്യക്തമാക്കി.
 
കെജ്‌രിവാളിനെ നേരിട്ട് കാണാനായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇവര്‍ക്ക് അനുമതി നിഷേധിച്ചു. തുടര്‍ന്ന് മന്ത്രിമാര്‍ കെജ്‌രിവാളിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com