ഭാര്യയുടെ ആത്മഹത്യ; മരിക്കാന്‍ പ്രേരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യോപിതാവ് നല്‍കിയ പരാതിയെതുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്  
 ഭാര്യയുടെ ആത്മഹത്യ; മരിക്കാന്‍ പ്രേരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍


 പൂണെ: 22കാരിയായ ഭാര്യയെ സംശയത്തിന്റെ പേരില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് 27കാരന്‍ അറസ്റ്റില്‍. വിജയ് ബിരൂ ആണ്‌ അറസ്റ്റിലായത്. ഭാര്യോപിതാവ് നല്‍കിയ പരാതിയെതുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

വിജയ് ഭാര്യയെ  മാനസികമായും ശാരീരികമായും  വളരെയധികം  പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സംശയരോഗം മൂലമാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നതെന്നും ഭാര്യാപിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. 2016ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായതെന്നും ഈ ജൂണ്‍ 11ന് ഇയാളുടെ ഭാര്യയെ ഇവരുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, മനപൂര്‍വ്വം ദേഹോപദ്രവം ഏല്‍പിക്കുക, മനസമാധാനം നശിപ്പിക്കാനുള്ള ഉദ്ദേശത്തോടെ അപമാനിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com