'ഞങ്ങള്‍ പാക്കിസ്ഥാന്റെ പോരാളികള്‍, എതിര്‍ത്താല്‍ വെട്ടിനുറുക്കും'; ബിഹാറില്‍ ഈദ് ആഘോഷത്തിനിടയില്‍ ദേശവിരുദ്ധ ഗാനം; വീഡിയോ വൈറല്‍

ഈദ് ആഘോഷത്തിന്റെ ഭാഗമായി റോഹ്താസ് ജില്ലയിലെ നസിര്‍ഗന്‍ജ് പോസ്റ്റല്‍ റോഡില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലാണ് ദേശവിരുദ്ധ ഗാനം കേള്‍പ്പിച്ചത്
'ഞങ്ങള്‍ പാക്കിസ്ഥാന്റെ പോരാളികള്‍, എതിര്‍ത്താല്‍ വെട്ടിനുറുക്കും'; ബിഹാറില്‍ ഈദ് ആഘോഷത്തിനിടയില്‍ ദേശവിരുദ്ധ ഗാനം; വീഡിയോ വൈറല്‍


ന്യൂഡല്‍ഹി: ദേശവിരുദ്ധ ഗാനം പാടി ഈദ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ഒരു വിഭാഗത്തിന്റെ പെരുന്നാള്‍ ആഘോഷത്തിനിടെയാണ് ഇന്ത്യ വിരുദ്ധ ഗാനം കേള്‍പ്പിച്ചത്. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്ത് വന്നത്. 

ഈദ് ആഘോഷത്തിന്റെ ഭാഗമായി റോഹ്താസ് ജില്ലയിലെ നസിര്‍ഗന്‍ജ് പോസ്റ്റല്‍ റോഡില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലാണ് ദേശവിരുദ്ധ ഗാനം കേള്‍പ്പിച്ചത്. പാക്കിസ്ഥാനെ അനുകൂലിച്ചുകൊണ്ടുള്ളതാണ് ഗാനം. പാക്കിസ്ഥാന് എതിരു നില്‍ക്കുന്നവരെ കൊന്നുകളയുമെന്ന് ഭീഷണിയും ഇതിലുണ്ട്. 

'ഞങ്ങള്‍ പാക്കിസ്ഥാന്റെ മുജാഹിദുകളാണ്, ഭൂമിയുടെ സംരക്ഷകര്‍. ഞങ്ങളുടെ ജീവിതം കൊണ്ടും പൊരുതും. കഷ്ണങ്ങളായി വെട്ടിനുറുക്കും. ഞങ്ങളെ എതിര്‍ക്കാന്‍ നോക്കിയാല്‍ കൊന്ന് കുഴിച്ചുമൂടും.' അങ്ങനെ പോകുന്നു പാട്ടിലെ വരികള്‍. 

വീഡിയോ വൈറലായതോടെ ഇതിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലങ്കരിച്ച ചെറിയ സ്റ്റേജിന് ചുറ്റും നൂറു കണക്കിന് പേര്‍ കൂടിയിരിക്കുന്നത് വീഡിയോയില്‍ കാണാം. യുവാക്കള്‍ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും കാണാം. പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയുടെ ഗാനമാണിതെന്നാണ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com