തൂത്തുക്കുടി വെടിവെയ്പ് സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതം?: മദ്രാസ് ഹൈക്കോടതി

തൂത്തുക്കുടി വെടിവെയ്പ് സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
തൂത്തുക്കുടി വെടിവെയ്പ് സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതം?: മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ് സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ വിശദമായ അന്വേഷണം ആവശ്യുപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജെസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നിരീക്ഷണം.

നിലവില്‍ സിബിസിഐടിയാണ് കേസ് അന്വേഷിക്കുന്നത്. സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍രക്ക് നേരെ ആരാണ് വെടിവെയ്ക്കാന്‍ ഉത്തരവിട്ടത്, സംഭവത്തില്‍ എന്തൊക്കെ അതിക്രമങ്ങളാണ് നടന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മക്കള്‍ അരസു കച്ചിയാണ് പൊതു തത്പര്യ ഹര്‍ജി നല്‍കിയത്. 

മെയ് 22നാണ് പതിമൂന്നുപേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെയ്പുണ്ടായത്. വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പൂട്ടണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സമര നേതാക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്നും ആരോപണം നിലവിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com