നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍ വിവാദത്തില്‍ ( വീഡിയോ)

സാമുദായിക പരിപാടിയില്‍ കറന്‍സി നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരിയെറിഞ്ഞ് അല്‍പേഷിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്
നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍ വിവാദത്തില്‍ ( വീഡിയോ)

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് എംഎല്‍എയും പിന്നോക്ക വിഭാഗ നേതാവുമായ അല്‍പേഷ് താക്കൂര്‍ വിവാദത്തില്‍. സാമുദായിക പരിപാടിയില്‍ കറന്‍സി നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരിയെറിഞ്ഞ് അല്‍പേഷിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ മൂന്ന് പ്രമുഖ യുവനേതാക്കളില്‍ ഒരാളാണ് അല്‍പേഷ് താക്കൂര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് ഒബിസി നേതാവായ അല്‍പേഷ് താക്കൂര്‍ ബിജെപിയെ നേരിട്ടത്.രാധന്‍പൂര്‍ എംഎല്‍എയായ അല്‍പേഷ് താക്കൂര്‍ സാമുദായിക പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവാദത്തില്‍ അകപ്പെട്ടത്. പരിപാടിക്കിടെ കറന്‍സി നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരി വിതറുന്നതും , നോട്ടുകള്‍ക്കായി പ്രവര്‍ത്തകര്‍ തിരക്കുകൂട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം വിവാദമായതോടെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക എന്ന വിശദീകരണം നല്‍കി പ്രവര്‍ത്തകര്‍ തടിയൂരാനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com