മെഹബൂബ മുഫ്തി രാജിസമര്‍പ്പിച്ചതായി സൂചന;കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്

ബിജെപി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി സമര്‍പ്പിച്ചതായി സൂചനകള്‍ പുറത്തു വരുന്നു.
മെഹബൂബ മുഫ്തി രാജിസമര്‍പ്പിച്ചതായി സൂചന;കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്


ന്യൂഡല്‍ഹി:  ബിജെപി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി സമര്‍പ്പിച്ചതായി സൂചനകള്‍ പുറത്തു വരുന്നു. നിലവിലെ സര്‍ക്കാരിന് ഒന്നര വര്‍ഷം കാലാവധി കൂടി ശേഷിക്കുന്നതിനാല്‍ കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. സഖ്യം ഉപേക്ഷിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബിജെപി വക്താവ് രാം മാധവും ഉന്നയിച്ചിരുന്നു. 


 അതേസമയം ബിജെപിയെ രാഷട്രീയമായി തന്നെ നേരിടുമെന്ന് പിഡിപി വ്യക്തമാക്കി. മുന്‍കൂട്ടി അറിയിക്കാതെ സഖ്യം പിന്‍വലിച്ചത് ശരിയായില്ലെന്നും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിഡിപി പ്രസ്താവിച്ചു.

അതേസമയം പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ബിജെപി- പിഡിപി സഖ്യം ഹിമാലയന്‍ ബ്ലണ്ടറായിരുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com