ഇന്ത്യയേക്കാള്‍ കൂടുതല്‍ അണ്വായുധങ്ങള്‍ പാകിസ്ഥാന്റെ പക്കല്‍, പ്രഹര ശേഷി കൂടുതല്‍ ഇന്ത്യന്‍ ആയുധങ്ങള്‍ക്ക്

ഇന്ത്യയേക്കാള്‍ കൂടുതല്‍ അണ്വായുധങ്ങള്‍ പാകിസ്ഥാന്റെ പക്കല്‍, പ്രഹര ശേഷി കൂടുതല്‍ ഇന്ത്യന്‍ ആയുധങ്ങള്‍ക്ക്
ഇന്ത്യയേക്കാള്‍ കൂടുതല്‍ അണ്വായുധങ്ങള്‍ പാകിസ്ഥാന്റെ പക്കല്‍, പ്രഹര ശേഷി കൂടുതല്‍ ഇന്ത്യന്‍ ആയുധങ്ങള്‍ക്ക്

ന്യൂഡല്‍ഹി: ലോകത്ത് ആകെയുള്ള അണ്വായുധങ്ങളില്‍ 92 ശതമാനവും റഷ്യയുടെയും അമേരിക്കയുടെയും കൈവശം. അണ്വായുധ ശേഷയുള്ള രാജ്യങ്ങളുടെ കൈവശം ആകെയുള്ളത് 14,935 ആയുധങ്ങളാണെന്ന് സ്‌റ്റോക്കോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയേക്കാള്‍ കൂടുതല്‍ അണ്വായുധം പാകിസ്ഥാന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് 130- 140 അണ്വായുധങ്ങളാണ് സ്വന്തമായുള്ളഥ്. പാകിസ്ഥാന്റെ പക്കലാകട്ടേ  140-150 ആയുധങ്ങളും.  എണ്ണത്തില്‍ കുറവാണെങ്കിലും ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങള്‍ക്കാണു പ്രഹരശേഷി കൂടുതലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടി അണ്വായുധങ്ങള്‍ ചൈനയുടെ പക്കലുണ്ട്-280. റഷ്യയുടെ പക്കല്‍ 680 അണ്വായുധങ്ങളുള്ളപ്പോള്‍ തൊട്ടു പിന്നില്‍ അമേരിക്കയാണ്-6450. 

പാകിസ്ഥാന്റെ ഏറ്റവും കരുത്തുള്ള ആണവ മിസൈലിന്റെ ദൂര പരിധി 2750 മീറ്ററാണ്.  ഷഹീന്‍ 3 മിസൈലിനാണ് ഇത്രയും ദൂരത്തില്‍ പ്രഹരം ഏല്‍പ്പിക്കാനാവുക. ഇന്ത്യയുടെ അഗ്നി 5 മിസൈലിന് 5000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്, അഗ്നി നാലിന് 4000 കിലോമീറ്ററും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com