ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

റമസാന്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ സഖ്യം ഉപേക്ഷിക്കുന്നതിലേക്ക ബിജെപിയെ എത്തിച്ചത്
ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

ബിജെപി പിന്തുണ പിന്‍വലിക്കുകയും മെഹ്ബൂബ മുഫ്തി രാജിവെക്കുകയും ചെയ്തതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. 

പിഡിപിയുമായി സഖ്യം തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരിക്കുക എന്നത് ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന് പറഞ്ഞായിരുന്നു ബിജെപി സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചത്. മതതീവ്രവാദം കൂടുന്നു, വിഘടനവാദ പ്രവണത ശക്തിയാര്‍ജിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പിന്‍മാറ്റം. എന്നാല്‍ റമസാന്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ സഖ്യം ഉപേക്ഷിക്കുന്നതിലേക്ക ബിജെപിയെ എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കശ്മീര്‍ സമാധാനം ഉണ്ടാകുമെന്ന് കരുതിയാണ് ബിജെപിയുമായുള്ള സഖ്യം നിലനിര്‍ത്തിയത്. അടിച്ചമര്‍ത്തല്‍ രാഷ്ട്രീയം ജമ്മുകശ്മീരില്‍ നടക്കില്ലെന്നും വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും രാജി പ്രഖ്യാപിച്ച് മെഹ്ബുബ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com