രോഹിത് വെമുലയുടെ കുടുംബത്തിന് മുസ്ലിം ലീഗ് പണം നല്‍കിയത് മതം മാറണമെന്ന നിബന്ധനയില്‍; ആരോപണവുമായി ബിജെപി നേതാവ്

രോഹിത് വെമുലയുടെ കുടുംബത്തിന് മുസ്ലിം ലീഗ് പണം നല്‍കിയത് മതം മാറണമെന്ന നിബന്ധനയില്‍; ആരോപണവുമായി ബിജെപി നേതാവ്
രോഹിത് വെമുലയുടെ കുടുംബത്തിന് മുസ്ലിം ലീഗ് പണം നല്‍കിയത് മതം മാറണമെന്ന നിബന്ധനയില്‍; ആരോപണവുമായി ബിജെപി നേതാവ്

ഹൈദരാബാദ്: രോഹിത് വെമുലയുടെ സഹോദരന്‍ ഇസ്ലാമിലേക്കു മതംമാറണമെന്ന നിബന്ധനയിലാണ് മുസ്ലിം ലീഗ് അവരുടെ കുടുംബത്തിന് പണം നല്‍കിയതെന്ന് ബിജെപി നേതാവ്. ആന്ധ്രയിലെ എംഎല്‍സിയായ എന്‍ രാമചന്ദ്ര റാവുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് വെമുലയുടെ കുടുംബത്തിന് 15 ലക്ഷമാണ് നല്‍കിയതെന്ന് രാമചന്ദ്ര റാവു പറഞ്ഞു. രോഹിത് വെമുലയുടെ സഹോദരന്‍ ഇസ്ലാമില്‍ ചേരണമെന്ന നിബന്ധനയിലാണ് പണം നല്‍കിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തനിക്കു ലഭിച്ചിട്ടുണ്ടെന്നും രാമചന്ദ്ര റാവു എഎന്‍ഐയോടു പറഞ്ഞു.

വീടു വയ്ക്കുന്നതിനായി മുസ്ലിം ലീഗ് ഇരുപതു ലക്ഷം വാഗ്ദാനം ചെയ്‌തെങ്കിലും രണ്ടു ലക്ഷം മാത്രമേ ലഭിച്ചുള്ളൂവെന്ന് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല പറഞ്ഞതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വാര്‍ത്താ ഏജന്‍സി രാമചന്ദ്ര റാവുവിന്റെ പ്രതികരണം തേടിയത്. 

രോഹിത് വെമുലയുടെ കുടുംബത്തിന് തെറ്റായ വാഗ്ദാനം നല്‍കി സ്വന്തം റാലികളില്‍ പങ്കെടുപ്പിക്കുകയാണ് മുസ്ലിംലീഗ് ചെയ്തതെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ തെറ്റായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. അപലപനീയമായ നടപടിയാണ് ലീഗിന്റേതെന്ന് ഗോയല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പ്രസിഡന്റും രോഹിത് വെമുലയുടെ കുടുംബത്തെ ഇത്തരത്തില്‍ ഉപയോഗിച്ചു. അതിനു പിന്നലെ ഉദ്ദേശ്യം എന്തെന്നു വ്യക്തമാക്കപ്പെടേണ്ടതാണ്. രാഹുല്‍ ഗാന്ധി ഇതിനു മാപ്പു പറയണമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com