കര്‍ണാടകയില്‍ വാഹനാപകടം: അഞ്ച് മരണം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു
കര്‍ണാടകയില്‍ വാഹനാപകടം: അഞ്ച് മരണം

ബെംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്. വെല്ലൂരിലെ അമ്പൂര്‍ സ്വദേശികളാണ് മരിച്ചത്. ചിത്രദുര്‍ഗ്ഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം നടന്നത്. 

ഗോവയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്ന ടൊയോട്ട ക്വാളിസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഹരിയൂര്‍പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com