നോട്ട് നിരോധനം: ഏറ്റവും കൂടുതല്‍ നോട്ടുകള്‍ മാറ്റിയെടുത്തത് അമിത് ഷാ ഡയറക്ടറായ സഹകരണബാങ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745. 59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്
നോട്ട് നിരോധനം: ഏറ്റവും കൂടുതല്‍ നോട്ടുകള്‍ മാറ്റിയെടുത്തത് അമിത് ഷാ ഡയറക്ടറായ സഹകരണബാങ്ക്

മുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിലെന്ന് വിവരാവകാശ രേഖ..

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745. 59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്. നവംബര്‍ 14ന് സഹകരണ ബാങ്കുകള്‍ പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയനന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പാണ് അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടത്. സഹകരണബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാം ദിവസം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടത്തിയത്. ഇത് കേരളമുള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ വലിയ വിവദാമുണ്ടായിരുന്നു

വര്‍ഷങ്ങളായി ബാങ്ക് അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കിന്റെ ഡയറ്ക്ടറാണ് അമിത് ഷാ. 2000ത്തില്‍ ഈ ബാങ്കിന്റെ ചെയര്‍മാനായും അമിത് ഷാ സേവനം അനുഷ്ഠിച്ചിരുന്നു. 2017 മാര്‍ച്ച് 31വരെ ഈ ബാങ്കിന്റെ ആകെ നിക്ഷേപം 5050 കോടി രൂപയാണ്. 2016-17 വര്‍ഷത്തെ ബാങ്കിന്റെ മൊത്തലാഭം 14. 31 കോടി  രൂപയാണ്.

അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടത് 693.19 കോടിയാണ്. ഈ ബാങ്കിന്റെ ചെയര്‍മാനായ ജയേഷ്ബായ് വിത്തല്‍ഭായ് റാഡിയ വിജയ് റൂപാനി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയാണ്.

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകളെ ഇടപാടുകളില്‍ നിന്നും വിലക്കിയ കാലയളവില്‍ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും അതിന്റെ ആയിരത്തിലേറെ വരുന്ന ശാഖകളിലുമായി വലിയ നിക്ഷേപമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com