ഒന്‍പതാം ക്ലാസുകാരനെ പത്താം ക്ലാസുകാരന്‍ കൊന്ന സംഭവം: സ്‌കൂളിനോടുള്ള പകവീട്ടാനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍

പത്താം ക്ലാസുകാരന്‍ സഹപാഠിയെ കൊന്നത് സ്‌കൂളിനോടുള്ള പക മൂലമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 
ഒന്‍പതാം ക്ലാസുകാരനെ പത്താം ക്ലാസുകാരന്‍ കൊന്ന സംഭവം: സ്‌കൂളിനോടുള്ള പകവീട്ടാനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍

വഡോദര: ഗുജറാത്തിലെ വഡോദരയിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസുകാരനെ ശുചിമുറിയില്‍ വെച്ച് കൊന്ന സംഭവത്തില്‍ അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്താം ക്ലാസുകാരന്‍ സഹപാഠിയെ കൊന്നത് സ്‌കൂളിനോടുള്ള പക മൂലമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 

വെള്ളിയാഴ്ചയാണ് വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ ദേവ് തഡ്വിയെന്ന 14 വയസുകാരനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്. ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും കൃത്യം ചെയ്യണമെന്ന വാശിയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴിനല്‍കിയതായി പൊലീസ് പറയുന്നു. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്‍ ഈ വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് കൊലപാതകം. കുറ്റാരോപിതന്‍ പെരുമാറ്റവൈകല്യമുള്ളയാളും പെട്ടെന്ന് കോപിക്കുന്ന സ്വഭാവക്കാരനുമാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവ് തഡ്വി സ്‌കൂളിലെ ശൗചാലയത്തില്‍ കുത്തേറ്റ് മരിച്ചത്. പ്രതിയായ 15കാരനെ വല്‍സാഡിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് കൂടുതല്‍ ആയുധങ്ങളും മുളകുവെള്ളം നിറച്ച കുപ്പിയും കണ്ടെത്തിയിരുന്നു.

കൊലചെയ്യപ്പെട്ട ദേവ് ആനന്ദിലെ പാവപ്പെട്ട ആദിവാസി കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ്. അച്ഛന്‍ ചായക്കടയിലെ ജോലിക്കാരനാണ്. വീട്ടില്‍ വൈദ്യുതിപോലുമില്ലാത്തതിനാല്‍ മകനെ പഠിക്കാനായി വഡോദരയിലെ അമ്മാവന്റെ വീട്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഗവണ്‍മെന്റ് എയിഡഡ് സ്‌കൂളായ ശ്രീഭാരതിയില്‍ ഈ വര്‍ഷമാണ് ദേവ് പ്രവേശനം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com