പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

മധുര: ഉത്തര്‍പ്രദേശിലെ മധുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ശനിയാഴ്ച പകല്‍ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

മകളെ കാണാതെ അമ്മയും സമീപവാസികളും നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വീട്ടില്‍ നിന്നും കരച്ചില്‍ കേട്ടു. കുട്ടിയെ കണ്ടെത്തിയപ്പോള്‍  അബോധാവസ്ഥയിലായിരുന്നു. പ്രതികള്‍ ബലമായി കുട്ടിയെ മദ്യം കുടിപ്പിക്കുകയയും ചെയ്തതായാണ് വിവരം. 

പ്രതികളെ നാലു പേരെയും പൊലീസ് അറസ്റ്റ്  ചെയ്തു. ഇതില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com