മഴ പെയ്യിക്കാനായി ഉത്തർപ്രദേശിൽ പ്ലാസ്റ്റിക് തവളകളുടെ കല്യാണം 

മഴദേവനെ  പ്രീതിപ്പെടുത്തിയാല്‍ മഴ സുലഭമായി ലഭിക്കുമെന്ന വിശ്വാസമാണ് ഈ അത്യപൂര്‍വ്വ കല്യാണം നടത്താന്‍ കാരണമായത്
മഴ പെയ്യിക്കാനായി ഉത്തർപ്രദേശിൽ പ്ലാസ്റ്റിക് തവളകളുടെ കല്യാണം 

വാരണാസി: മഴദേവനെ പ്രീതിപ്പെടുത്താന്‍ തവള കല്ല്യാണം വരെ നടന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍. രണ്ട് പ്ലാസ്റ്റിക് തവളകളുടെ വിവാഹമാണ് ഇവിടെ സംഘടിപ്പിച്ചത്. മഴ ലഭിക്കാനായാണ് വിവാഹം നടത്തിയതെന്നാണ് സംഘാടകര്‍ പറയുന്നത്.  

ആഘോഷങ്ങളും ആര്‍പ്പുവിളികളുമായി നടന്ന ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. മഴദേവനെ  പ്രീതിപ്പെടുത്തിയാല്‍ മഴ സുലഭമായി ലഭിക്കുമെന്ന വിശ്വാസമാണ് ഈ അത്യപൂര്‍വ്വ കല്യാണം നടത്താന്‍ കാരണമായത്. 

വാരണാസിയില്‍ മാത്രമല്ല എല്ലായിടത്തും മഴ സുലഭമായി ലഭിക്കാനാണ് തങ്ങള്‍ ഇത്തരത്തിലൊരു കല്യാണം  നടത്തിയതെന്നാണ് സംഘാടകര്‍ പറയുന്നത്. വിവാഹവസ്ത്രം ധരിച്ചെത്തിയ ഒരു സ്ത്രീയും പുരുഷനും തവളകളെ  കൈയ്യില്‍ പിടിച്ചാണ് ഇവയുടെ വിവാഹം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com