രാഹുല്‍ ക്ഷേത്രങ്ങളെ കുറിച്ച് ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം; ആഞ്ഞടിച്ച് യോഗി

തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളെ കുറിച്ച് ഓര്‍മ്മിയ്ക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
രാഹുല്‍ ക്ഷേത്രങ്ങളെ കുറിച്ച് ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം; ആഞ്ഞടിച്ച് യോഗി

 ലക്‌നൗ: തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളെ കുറിച്ച് ഓര്‍മ്മിയ്ക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിന്റെ കുടുംബത്തിലെ തൊട്ടുമുന്‍പത്തെ നാലു തലമുറകള്‍ ഒരിക്കല്‍പ്പോലും പൂണൂല്‍ ധരിച്ചിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കാന്‍ രാഹുല്‍ പൂണൂല്‍ ധരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ തൊട്ടുമുന്‍പത്തെ നാലുതലമുറകള്‍ ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ ക്ഷേത്രത്തില്‍ പോകേണ്ടത് ഭക്തിയുടെ ഭാഗമായിട്ടായിരിക്കണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയില്‍ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുവീഴ്ത്തുമ്പോഴും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സൈന്യത്തെ ചോദ്യം ചെയ്യുകയാണ്. തീവ്രവാദ ഭീഷണിയെ രാജ്യത്ത് നിന്നും വേരോടെ പിഴുതെറിയാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമുദായിക ഭിന്നത പരിഹരിക്കാനുളള ബിജെപിയുടെ ശ്രമങ്ങളില്‍ കോണ്‍ഗ്രസ് ആശങ്കപ്പെടുന്നതായും യോഗി ആരോപിച്ചു.കനൂജില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com