റോഡ് നിര്‍മ്മിക്കാന്‍ അധികാരികള്‍ തയ്യാറായില്ല; സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ച് മന്ത്രി  

റോഡ് നിര്‍മ്മിക്കാന്‍ അധികാരികള്‍ തയ്യാറായില്ല; സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ച് മന്ത്രി  

മകന്റെ വിവാഹം പ്രമാണിച്ച് വീട്ടില്‍ സത്കാരചടങ്ങുകള്‍ തീരുമാനിച്ചിരുന്നതിനാല്‍ വീട്ടിലേക്കുള്ള റോഡുപണി വേഗം നടത്തണമെന്നായിരുന്നു  മന്ത്രിയുടെ ആവശ്യം

ലക്‌നൗ: റോഡ് നിര്‍മ്മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനാല്‍ സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചിരിക്കുകയാണ്  യുപിയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ബര്‍. എസ്ബിഎസ്പി നേതാവായ മന്ത്രി വാരണസിയിലെ ഫത്തേപൂര്‍കോണ്ടയിലെ തന്റെ വീടിനു മുന്നിലൂടെ റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടാകാതിരുന്നതിനാലാണ്  സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 

മകന്റെ വിവാഹം പ്രമാണിച്ച് വീട്ടില്‍ സത്കാരചടങ്ങുകള്‍ തീരുമാനിച്ചിരുന്നതിനാല്‍ വീട്ടിലേക്കുള്ള റോഡുപണി വേഗം നടത്തണമെന്നായിരുന്നു  മന്ത്രിയുടെ ആവശ്യം. ജൂണ്‍ 21ന് വിവാഹിതനായ മന്ത്രിയുടെ മകന്റെ വിവാഹസത്കാരചടങ്ങുകള്‍ ഞായറാഴ്ചയാണ് ക്രമീകരിച്ചിരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരവധി മന്ത്രിമാരും അടക്കം ധാരാളം വിഐപികള്‍ വിവാഹ സത്കാരത്തിന് എത്തുമെന്ന് അറിയിച്ചിരുന്നതിനാലാണ് റോഡുപണി പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ഓം പ്രകാശ് രാജ്ബര്‍ അധികാരികളുമായി സംസാരിച്ചത്. എന്നാല്‍ മന്ത്രിയുടെ ഈ ശ്രമം ഫലം കണാതാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ്  മന്ത്രി റോഡ് നിര്‍മ്മിക്കാന്‍ രംഗത്തിറങ്ങിയത്.  

ഒരു മന്ത്രിയുടെ സാമാന്യ ആവശ്യം പോലും നടക്കാത്ത ഈ സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ എന്നാണ്  സംഭവത്തെകുറിച്ച മന്ത്രിയുടെ മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com