ഫ്‌ലിപ്പ്കാര്‍ട്ടിനെ പരാതി അറിയിക്കാന്‍ വിളിച്ചു, കിട്ടിയത് ബിജെപി അംഗത്വം

വീണ്ടും അതേ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു മെസേജ് എത്തി. ബിജെപിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു ആ സന്ദേശം
ഫ്‌ലിപ്പ്കാര്‍ട്ടിനെ പരാതി അറിയിക്കാന്‍ വിളിച്ചു, കിട്ടിയത് ബിജെപി അംഗത്വം

ന്യൂഡല്‍ഹി: തന്റെ ഫുട്‌ബോള്‍ ഭ്രാന്ത് കുടുംബത്തിന്റെ ഉറക്കം കെടുത്താതിരിക്കാനായിരുന്നു കൊല്‍ക്കത്തയിലെ ഒരു ഫുട്‌ബോള്‍ ആരാധകന്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഹെഡ്‌ഫോണ്‍ വാങ്ങിയത്. പക്ഷേ ആ ഹെഡ്‌ഫോണ്‍ കഥ അദ്ദേഹത്തിന് ബിജെപി അംഗത്വം നേടിക്കൊടുക്കുന്നതിലേക്കാണ് കൊണ്ടെത്തിച്ചത്. അതെങ്ങിനെ എന്നാണോ? 

ഫ്‌ലിപ്പ്കാര്‍ട്ട് വഴി വാങ്ങിയ ഹെഡ്‌സെറ്റിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു വീട്ടിലെത്തിയത്. പാക്കേജിന് പുറത്തെഴുതിയിരുന്ന നമ്പറില്‍ കസ്റ്റമര്‍ തിരിച്ചു വിളിച്ചു. ഒരു തവണ ബെല്‍ അടിച്ചതിന് ശേഷം കോള്‍ കട്ടായി. 

വീണ്ടും അതേ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു മെസേജ് എത്തി. ബിജെപിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു ആ സന്ദേശം. ഫ്‌ലിപ്പ്കാര്‍ട്ടിലേക്ക് പരാതി പറയാന്‍ വിളിച്ച നമ്പറാണെങ്കിലും ബിജെപിയുടെ പ്രാഥമിക അംഗത്വം നേടുന്നതിലേക്കായിരുന്നു ആ കോള്‍ പോയത്. 

സന്ദേശം കാര്യമാക്കാതെ അദ്ദേഹം വീണ്ടും 1800 ഡയല്‍ ചെയ്തു. പക്ഷേ അതു തന്നെയായിരുന്നു റിസല്‍ട്ട്. അതോടെ സുഹൃത്തുക്കള്‍ക്കും അതേ നമ്പര്‍ കൊടുത്തു. അവര്‍ വിളിച്ചപ്പോഴും ബിജെപിയിലേക്ക് സ്വാഗതം എന്ന സന്ദേശം തന്നെ. 

ഫ്‌ലിപ്പ്കാര്‍ട്ട് പാക്കേജില്‍ തങ്ങളുടെ നമ്പര്‍ വന്നത് എങ്ങിനെ എന്ന ചോദ്യത്തിന് ബിജെപിയുടെ ബംഗാള്‍ ഘടകം കൈമലര്‍ത്തുന്നു. ബിജെപിയുടെ വെബ്‌സൈറ്റില്‍ ഞങ്ങളുടെ ഫോണ്‍ നമ്പറുണ്ട്. ഫേസ്ബുക്കിലുമുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഇതെടുത്ത് ഉപയോഗിക്കാം. അങ്ങിനെ സംഭവിച്ചതാവാമെന്നാണ് ബിജെപിയുടെ നിലപാട്. മൂന്ന് വര്‍ഷം മുന്‍പ് തങ്ങള്‍ക്ക് അനുവദിച്ച് തന്ന നമ്പറാണ് ഇതെന്നാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com