ബാബാ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്ട്‌സ്ആപ്പില്‍പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

വാട്ട്‌സ്ആപ്പ്‌ വഴി ബാബാ രാംദേവിന്റെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് സ്വദേശിയായ റസിദുദ്ദീനെ അറസ്റ്റ് ചെയ്തു.ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്.
ബാബാ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്ട്‌സ്ആപ്പില്‍പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍


ലക്‌നൗ: വാട്ട്‌സ്ആപ്പ്‌ വഴി ബാബാ രാംദേവിന്റെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് സ്വദേശിയായ റസിദുദ്ദീനെ അറസ്റ്റ് ചെയ്തു.ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്.ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്ന് ബാബാ രാംദേവ് കാലുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് റസിദുദ്ദീന്‍  'ജയ് ഹിന്ദ് ' എന്ന വാട്ട്‌സ്ആപ്പ്‌
ഗ്രൂപ്പിലേക്ക് അയച്ചത്. ഗ്രൂപ്പംഗങ്ങളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റ്. 


താന്‍ നിരപരാധിയാണെന്നും സുഹൃത്ത് അയച്ചു തന്ന ചിത്രം ഗ്രൂപ്പിലേക്ക് പങ്കുവയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും റസിദുദ്ദീന്‍ പറഞ്ഞു.
സംഭവത്തില്‍ നോയിഡ പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് പതഞ്ജലി വക്താവായ എസ് കെ തിജാരവാല ട്വീറ്റ് ചെയ്തിരുന്നു. ഒരാളെ മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ബലാത്സംഗം പോലെ നീചമായ കുറ്റമാണ് എന്നാണ് പതഞ്ജലി വക്താവ് ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com